ലഖ്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 29 ആയി ഉയർന്നു. 50 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗികളുടെ എണ്ണം 1,843 ആയി. 289 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ 75 ജില്ലകളിൽ 58 ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. മരിച്ചവരിൽ കൂടുതലും പ്രായമായവരും ഗുരുതരമായ മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണ്. ഫിറോസാബാദിലെ മേയർ നൂതൻ റാത്തോഡ് ഉൾപ്പെടെ 25 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നു.
യുപിയിൽ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു; 1,843 രോഗബാധിതർ
ഉത്തർപ്രദേശിൽ 50 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 289 പേർക്ക് രോഗം ഭേദമായി