ലക്‌നൗ: ഉത്തർപ്രദേശിൽ മകനെ വെടിവച്ചു വീഴ്ത്തിയ ശേഷം പിതാവ് സ്വയം വെടിവച്ച് മരിച്ചു. മരിച്ചയാൾ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. സ്വന്തം വസതിയിൽ വച്ചാണ് സംഭവം.
മകനുമായുള്ള വാക്കു തർക്കത്തെ തുടർന്ന് ഇയാൾ മകനെ വെടിവച്ച ശേഷം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. മകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നങ്ങളിൽ അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയും കൊലപാതകത്തിലേയ്ക്ക് വഴിവക്കുകയുമായിരുന്നു. വാക്കുതർക്കത്തിനിടെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിവക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.