ETV Bharat / bharat

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള ഇന്ത്യ- ചൈന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കും: യുഎസ് പ്രതിരോധ സെക്രട്ടറി - US Defense Secy

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) എന്ന ചൈനയുടെ സൈന്യം രാഷ്ട്രത്തേയോ അതിന്‍റെ ഭരണഘടനയേയോ അല്ല സേവിക്കുന്നത്. മറിച്ച് ആ സൈന്യം രാഷ്ട്രീയ പാര്‍ട്ടിയേയാണ് സേവിക്കുന്നത് എന്നും യുഎസ് പ്രതിരോധ സെക്രട്ടറി.

US Encourages India-China Efforts To De-Escalate Tensions- US Defense Secy  India-China  യുഎസ് പ്രതിരോധ സെക്രട്ടറി  US Defense Secy  US Encourages India-China Efforts
യുഎസ് പ്രതിരോധ സെക്രട്ടറി
author img

By

Published : Aug 27, 2020, 11:01 PM IST

വ്യവസ്ഥാപിത രീതിയില്‍ നിയമങ്ങള്‍ ലംഘിക്കുകയും, ചെറുകിട രാഷ്ട്രങ്ങളെ സാമ്പത്തിക സമ്മർദങ്ങൾക്ക് അടിപ്പെടുത്തുകയും, മഹാമാരിയുടെ കാലത്ത് മറ്റുള്ളവരുടെ ദൗര്‍ഭാഗ്യങ്ങളെ മുതലെടുക്കുകയും ഒക്കെ ചെയ്യുന്നതിന് ചൈനക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് യുഎസ് പ്രതിരോധ സെക്രട്ടറി. ഡാനിയല്‍ കെ ഇനോയെ-ഏഷ്യാ പസഫിക് സെന്‍റര്‍ ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസിന്‍റെ (ഡികെഐ-എപിസിഎസ്എസ്) 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിര്‍ച്ച്വല്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്ന വേളയിലാണ് ഡോക്ടര്‍ മാര്‍ക് ടി എസ്പര്‍ ഇങ്ങനെ ആഞ്ഞടിച്ചത്. പ്രതിരോധ വകുപ്പിന്‍റെ കീഴിലുള്ള ഡീകെഐ-എപിസി എസ്എസ് ഇന്‍സ്റ്റിറ്റ്യൂട്ട് 1995ലാണ് സ്ഥാപിക്കുന്നത്. ഇന്‍ഡോ-പസഫിക് പ്രാദേശിക, ആഗോള തന്ത്രപരമായ പ്രശ്‌നങ്ങളില്‍ നൂറിലധികം രാജ്യങ്ങളില്‍ സൈനിക, സിവില്‍ സുരക്ഷാ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യമിട്ടു കൊണ്ട് സ്ഥാപിച്ചതാണ് ഇത്.

സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്‍ഡോ-പസഫിക്കിന് വേണ്ടി മുന്നേറുക എന്ന വിഷയത്തില്‍ സംസാരിക്കവെ എസ്പര്‍ ഇങ്ങനെ പറഞ്ഞു. തങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി, പലപ്പോഴും മറ്റുള്ളവരുടെ ചെലവില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള ക്രമങ്ങളെ കുറച്ച് കാണുവാനും അട്ടിമറിക്കുവാനുമുള്ള ശ്രമങ്ങള്‍ നടത്തി വരുന്ന ചൈനയ്ക്ക് മേൽകൈ ആയി നില നില്‍ക്കുന്നത് നമ്മുടെ പങ്കാളികളും സഖ്യ കക്ഷികളും തമ്മിലുള്ള അതിശക്തമായ ശൃംഖലയാണ്. 2018ല്‍ പുറത്തിറക്കിയ ദേശീയ പ്രതിരോധ തന്ത്ര മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് കീഴില്‍ ദേശീയ പ്രതിരോധ സര്‍വകലാശാലയോട് തങ്ങളുടെ പാഠ്യപദ്ധതിയുടെ 50 ശതമാനവും ചൈനയില്‍ കേന്ദ്രീകരിക്കുവാന്‍ യുഎസ് നിര്‍ദേശിക്കുകയുണ്ടായി. മാത്രമല്ല, സ്‌കൂളുകളിലെ പാഠ്യ പദ്ധതികളിലും പരിശീലനങ്ങളിലും ഒക്കെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെ കുറിച്ചുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തുവാനും ആവശ്യപ്പെട്ടു എന്ന് ഡോക്ടര്‍ എസ്പര്‍ പറഞ്ഞു. “ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിനു കീഴില്‍ ബീജിങ്ങ് ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാമെന്നുള്ള വാഗ്ദാനത്തില്‍ നിന്ന് ആവര്‍ത്തിച്ച് പിന്‍വാങ്ങി വരികയാണ്.

അതില്‍ ആദ്യത്തേത് അന്താരാഷ്ട്ര നിബന്ധനകളും നിയമങ്ങളും പാലിക്കുക എന്നുള്ളതാണ്. അന്താരാഷ്ട്ര വ്യവസ്ഥകളുടെയും സ്വതന്ത്ര വിപണികളുടെയും ആനുകൂല്യങ്ങള്‍ തുടര്‍ന്നും നേടി കൊണ്ടിരിന്നിട്ടും ഇതാണ് അവർ ചെയ്തു വരുന്നത്. രണ്ടാമത്തേത് അവര്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ചെയ്യാമെന്നേറ്റിട്ടുള്ള ബാധ്യതകള്‍ നിറവേറ്റുക എന്നുള്ളതാണ്. ഹോങ്കോങ്ങിന്‍റെ സ്വയം ഭരണാവകാശം സംരക്ഷിക്കുമെന്നുള്ള വാഗ്ദാനവും അവയില്‍ ഉള്‍പ്പെടുന്നു. അതുപോലെ ദക്ഷിണ ചൈനാ സമുദ്രത്തെ സൈനിക വല്‍ക്കരിക്കരുത് എന്നുള്ള ആവശ്യവും അതില്‍ ഉള്‍പ്പെടുന്നു.'' ഡോക്ടര്‍ എസ്പര്‍ പറയുന്നു. എന്നാല്‍ ബീജിങ്ങിന്‍റെ സ്വാര്‍ത്ഥ താല്‍പ്പര്യം അനുസരിച്ചുള്ള ഈ പെരുമാറ്റങ്ങള്‍ ഇന്‍ഡോ-പസഫിക് മേഖലയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന കാര്യമല്ല. ലോക വ്യാപകമായി നമ്മുടെ സമാന മനസ്‌കരായ പങ്കാളികള്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വ്യവസ്ഥാപിതമായ നിയമ ലംഘനവും കടത്തിലകപ്പെടുത്തി സാമ്പത്തികമായി അടിമപ്പെടുത്തലും, മറ്റ് മലീമസമയ പ്രവര്‍ത്തികളും നിയമങ്ങളെ അവമതിച്ചു കാട്ടുവാന്‍ വേണ്ടി ചെയ്തു വരുന്നു. ചൈന അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കെല്ലാം ഏറെ ഗുണഫലമുളവാക്കിയിട്ടുള്ള സ്വതന്ത്ര ലോകക്രമത്തെ അടിസ്ഥാനമാക്കി ഉള്ളതാണ് ഇവയെല്ലാമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) എന്ന ചൈനയുടെ സൈന്യം രാഷ്ട്രത്തേയോ അതിന്‍റെ ഭരണഘടനയേയോ അല്ല സേവിക്കുന്നത് എന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന മന്ത്രിയും ആരോപിക്കുകയുണ്ടായി. മറിച്ച് ആ സൈന്യം രാഷ്ട്രീയ പാര്‍ട്ടിയേയാണ് സേവിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിലുപരി ചൈനയുടെ ഇത്തരത്തിലുള്ള അസ്ഥിരപ്പെടുത്തല്‍ നടപടികള്‍ അട്ടിമറി രാഷ്ട്രീയ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറത്തേക്കും പോവുന്നുണ്ട്. തങ്ങളുടെ അടിച്ചമര്‍ത്തല്‍ അജണ്ട മുന്നോട്ട് കൊണ്ടു പോകുന്നതിനായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അക്രമോത്സുകമായ ഒരു ആധുനികവല്‍ക്കരണ ആസൂത്രണം തുടര്‍ന്നു വരുന്നു. ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ഒരു ലോകോത്തര സൈന്യം എന്ന ലക്ഷ്യമാണ് അവര്‍ ഉന്നം വെക്കുന്നത്. ഇത് തീര്‍ച്ചയായും പിഎല്‍എയെ കൂടുതല്‍ കരുത്തരാക്കിയിരിക്കുന്നു. ദക്ഷിണ, കിഴക്കന്‍ ചൈന സമുദ്രങ്ങളില്‍ അവരുടെ പ്രകോപനപരമായ പെരുമാറ്റം ഉണ്ടാകുന്നുണ്ട്. ഇതെല്ലാം ചൈനാ സര്‍ക്കാര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണ്,'' പ്രതിരോധ സെക്രട്ടറി പറഞ്ഞു.

മാത്രമല്ല ജിഡിപിയുടെ 60 ശതമാനത്തിലധികം വരുന്നു ഇന്‍ഡോ-പസഫിക് എന്നും ആറ് ആണവ രാഷ്ട്രങ്ങളുടേയും ലോകത്തെ 10 വലിയ സൈന്യങ്ങളില്‍ ഏഴിന്‍റെയും ഭാഗമാണ് അതെന്നും ഡോക്ടര്‍ എസ്പര്‍ അടിവരയിട്ട് വ്യക്തമാക്കി. ചൈനയുമായുള്ള വലിയ ശാക്തിക മത്സരത്തിന്‍റെ പ്രഭവ കേന്ദ്രമായി മാറിയിരിക്കുന്നു ഇന്‍ഡോ-പസഫിക്. ഈ മേഖലയില്‍ അമേരിക്കക്കും അതിന്‍റെ പങ്കാളികള്‍ക്കും സഖ്യ രാഷ്ട്രങ്ങള്‍ക്കും ചെറിയ രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ വളരെ അടുത്ത സഹകരണം ആവശ്യമാണ്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം 21ആം നുറ്റാണ്ടിലെ ഏറ്റവും പ്രഭാവിതമായ ഒരു ബന്ധമാണ് ഇന്ത്യയുമായി ഉള്ളതെന്ന് പരാമര്‍ശിച്ച എസ്പര്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തുടര്‍ന്നു വരുന്ന സംഘര്‍ഷ ഭരിതമായ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ചൈനയുടെ മോശം പെരുമാറ്റത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് ചൂണ്ടി കാട്ടി. ഇന്ത്യയിലെ എന്‍റെ സമശീര്‍ഷനായ പ്രതിരോധ മന്ത്രിയുമായി ഞാന്‍ സംസാരിച്ചു. പല തവണ ചൈനയുമായുള്ള സംഘര്‍ഷങ്ങളെ കുറിച്ച് ഈ അടുത്ത കാലത്തും ഞാന്‍ സംസാരിച്ചു. കൊറോണ വൈറസിനെ വെച്ച് ചൈന ഏത് രീതിയില്‍ മുതലെടുപ്പ് നടത്തുവാന്‍ പോകുന്നു എന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് ഇത്. നിയന്ത്രണ രേഖയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആഗോള തലത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നിനെ മുതലെടുക്കുവാനുള്ള ഒരു വഴിയാണ്. അനാവശ്യമായ ചൈനയുടെ മോശം പെരുമാറ്റങ്ങളില്‍ മറ്റൊന്നിനുള്ള ഉദാഹരണമാണിത്. സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇരു ഭാഗങ്ങളും ചര്‍ച്ചകള്‍ നടത്തുന്നു എന്നുള്ളത് നല്ല കാര്യം തന്നെയാണ്. ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം തന്നെ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചത്തില്‍ കെട്ടി പടുക്കുവാനുള്ള ശ്രമങ്ങളും ഞങ്ങള്‍ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെയും അമേരിക്കയുടെയും വിദേശ, പ്രതിരോധ കാര്യ മന്ത്രിമാര്‍ തമ്മിലുള്ള അടുത്ത വട്ടം ചര്‍ച്ചകള്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഓണ്‍ലൈനില്‍ നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കയുടെ വിദേശ സൈനിക വില്‍പ്പനയില്‍ (യുഎസ്എഫ്എംഎസ്) വരുത്തിയിരിക്കുന്ന മെച്ചപ്പെടുത്തലുകളെയും മാറ്റങ്ങളെയും ചൂണ്ടി കാട്ടിയ ഡോക്ടര്‍ എസ്പര്‍ പങ്കാളികളും സഖ്യങ്ങളും ഉള്‍പ്പെടുന്ന സായുധ സേനകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും, നിര്‍ണായക ആയുധങ്ങള്‍ കൃത്യ സമയത്ത് നല്‍കുന്നതും വര്‍ദ്ധിപ്പിക്കാനാണ് അതെന്ന് അദ്ദേഹം പറഞ്ഞു. ജപ്പാന് എഫ്-35 ഹെലികോപ്ടറുകള്‍ വിതരണം ചെയ്തതും ഇന്ത്യക്ക് സി ഹോക്‌സും, അപ്പാഷെവിമാനവും നല്‍കിയതും തയ്‌വാന് എഫ്-16 പോര്‍ വിമാനങ്ങള്‍ നല്‍കിയതും ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടി കാട്ടി.

21 ആം നുറ്റാണ്ടിലേക്കായി ഒരു പുതിയ യുദ്ധ പോരാട്ട ആശയം വികസിപ്പിച്ചെടുത്തു കൊണ്ട് പോരാട്ടങ്ങളെ സമൂലമായി മാറ്റി മറിക്കുകയാണ് നമ്മള്‍. അതോടൊപ്പം തന്നെ നമ്മുടെ പങ്കാളികള്‍ക്ക് ഞങ്ങളെ കൂടുതല്‍ തന്ത്രപരമായി മനസ്സിലാക്കുന്നതിനായി ചില നടപടികളും നടപ്പിലാക്കി വരുന്നുണ്ട്. അതോടൊപ്പം തന്നെ എതിരാളികള്‍ക്ക് നമ്മള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പ്രവചനാതീതരാക്കുവാനും ശ്രമങ്ങള്‍ നടത്തി വരുന്നു. നമ്മള്‍ പോരാടേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്ന ഭാവിയിലെ ഏറ്റുമുട്ടലുകള്‍ക്കായി നമ്മുടെ സൈന്യങ്ങളെ ഈ ശ്രമങ്ങള്‍ തയ്യാറെടുപ്പിക്കും. അത്തരം ഏറ്റുമുട്ടലുകള്‍ സംഭവിച്ചാല്‍ തന്നെയും അത് വിജയിക്കുവാന്‍ നമ്മള്‍ ഒരുങ്ങിയിരിക്കണം.

ദക്ഷിണ ചൈന സമുദ്രത്തില്‍ മലീമസമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ പേരില്‍ ചില ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുത്ത അതേദിവസം തന്നെ ഡോക്ടര്‍ എസ്പര്‍ 5-ജി സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈനീസ് വ്യാപാരികളുമായി ബിസിനസില്‍ ഏര്‍പ്പെടരുതെന്ന് തന്‍റെ സഖ്യ രാഷ്ട്രങ്ങളോട് ഉപദേശിക്കുകയും ചെയ്തു. നമ്മുടെ സാങ്കേതികമായ മുന്നേറ്റത്തെ മുതലെടുക്കുവാനും അട്ടിമറിക്കുവാനും അവമതിക്കുവാനും ചൈന നടത്തുന്ന നടപടികളെ ചെറുക്കുവാന്‍ ശക്തമായ നടപടികള്‍ യു എസും അതിന്‍റെ സഖ്യങ്ങളും കൈകൊള്ളേണ്ടതുണ്ട്. മുഖ്യമായും ഉയര്‍ന്ന അപകട സാധ്യത ഉള്ള 5-ജി വില്‍പ്പനക്കാര്‍ക്ക് കാല്‍ കുത്താന്‍ ഇടം നല്‍കരുത്. ജപ്പാനും ഓസ്‌ട്രേലിയയും ന്യൂസിലാൻഡും മുമ്പേ തന്നെ ഇത് ചെയ്തു കഴിഞ്ഞു. തങ്ങളുടെ വാര്‍ത്താ വിനിമയ പരിഗണനകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്നും ചൈനീസ് സര്‍ക്കാരിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ നല്‍കുന്നവയുടെ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള മൊത്തത്തിലുള്ള അപകട സാധ്യത വിലയിരുത്തണമെന്നും സമാന മനസ്‌കരായ പങ്കാളികളോട് ഞാന്‍ തുടര്‍ന്നും അഭ്യര്‍ത്ഥിക്കുകയാണ്. ലോകാരോഗ്യ സംഘടനയുമായുള്ള വിവര പങ്കാളിത്തത്തില്‍ സുതാര്യത കാട്ടാതെ കൊറോണ വൈറസ് മഹാമാരിയെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ തടസ്സപ്പെടുത്തുവാന്‍ ബീജിങ്ങ് ശ്രമം നടത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.