പട്‌ന: തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രധാനമന്ത്രി മോദി. ബിഹാറിനെ ബിമാരു ആക്കാന്‍ ശ്രമിച്ചവരെ തിരിച്ചു കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് ആളുകള്‍ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. യുപിഎയെ വിമര്‍ശിച്ച മോദി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം ബിഹാറിന്‍റെ പത്ത് വര്‍ഷം പാഴാക്കിയെന്നും ആരോപിച്ചു.
ഒരിക്കല്‍ ബിഹാര്‍ ഭരിച്ചവര്‍ അത്യാഗ്രഹത്തോടെ നോക്കിയിരിക്കുകയാണെന്നും എന്നാല്‍ പിന്നോട്ട് തള്ളിയവരെ ബിഹാര്‍ മറക്കരുതെന്നും ആ സമയത്തായിരുന്നു സംസ്ഥാനത്തിന്‍റെ ക്രമസമാധാന നില തകരാറിലായതെന്നും പ്രധാനമന്ത്രി പറഞ്ഞു. 10 വര്‍ഷത്തേക്ക് ആരാണോ ബിഹാറിലെ ദുര്‍ബലപ്പെടുത്തിയത് അവര്‍ കേന്ദ്രത്തെ സ്വാധീനിച്ച് നിതീഷിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. ബിഹാറിന്‍റെ 10 വര്‍ഷമാണ് അവര്‍ പാഴാക്കിയെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്തരിച്ച എല്‍ജെപി സ്ഥാപകന്‍ രാം വിലാസ് പാസ്വാന്‍, മുന്‍ ആര്‍ജെഡി നേതാവ് രഘുവന്‍ഷ് പ്രസാദ് എന്നിവര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ചാണ് മോദി ബിഹാലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിഹാറിലെ ജനങ്ങള്‍ സന്ദേശം നല്‍കിയിട്ടുണ്ടെന്നും എല്ലാ സര്‍വെ ഫലങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് കാണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. തീരുമാനങ്ങളില്‍ നിന്ന് രാജ്യം പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ചൈനീസ് ഏറ്റുമുട്ടലില്‍ പങ്കെടുത്ത ബിഹാര്‍ സൈനികരെക്കുറിച്ച് എടുത്തു പറയാനും പ്രധാനമന്ത്രി മറന്നില്ല.