ലക്‌നൗ: യുപിയില്‍ ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് ദാരുണ അന്ത്യം. വെള്ളിയാഴ്‌ച ഗ്രേറ്റര്‍ നൊയിഡയില്‍ വെച്ചാണ് നീലം എന്ന യുവതി ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിക്കുന്നത്. യുവതി എട്ട് മാസം ഗര്‍ഭിണിയായിരുന്നു. പതിമൂന്ന് മണിക്കൂറുകള്‍ക്കിടെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെ എട്ടോളം ആശുപത്രികള്‍ കയറിയിറങ്ങി.എന്നാല്‍ ഒരിടത്തും പ്രവേശിപ്പിച്ചല്ല. ആംബുലന്‍സിലുള്ളില്‍ തന്നെ യുവതി മരണപ്പെട്ടെന്നും ഭര്‍ത്താവ് വിജേന്ദ്രര്‍ സിംഗ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഗൗതം നഗര്‍ ഭരണകൂടം ഉത്തരവിറക്കി.ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ കേസെടുക്കാനും ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ഇത് രണ്ടാം തവണയാണ് ഗൗതം നഗറില്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയുള്ള മരണം റിപ്പോർട്ട് ചെയ്യുന്നത്. മെയ് 25 സമാനമായ രീതിയില്‍ നവജാത ശിശു മരിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.