ETV Bharat / bharat

ഗാർഹിക നിരീക്ഷണത്തിലുള്ള ഹോം ഗാർഡിനോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് യുപി പൊലീസ് - കൊവിഡ് ഉത്തർപ്രദേശ്

കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ഡൽഹിയിൽ പോയി വന്ന അയോധ്യ പ്രസാദിനോടും കുടുംബത്തോടും കൊവിഡിനെതിരെയുള്ള ജാഗ്രതയെന്നോണം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇയാളോടാണ് ജോലിക്ക് പ്രവേശിക്കണമെന്ന് ഉത്തർപ്രദേശ് പൊലീസ് ആവശ്യപ്പെട്ടത്

Quarantined home guard  UP Police  UP health department  Sultanpur  Coronavirus scare  Corona in UP  Covid-19 in UP  quarantined homeguard to join duty  ഉത്തർപ്രദേശ് പൊലീസ്  ലഖ്‌നൗ കൊവിഡ്  ഗാർഹിക നിരീക്ഷണത്തിലെ ഹോം ഗാർഡ്  ഹോം ഗാർഡിനോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു  സുൽത്താൻപൂർ പോലീസ്  കൊവിഡ് ഉത്തർപ്രദേശ്  luknow
ഹോം ഗാർഡിനോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു
author img

By

Published : Apr 7, 2020, 5:08 PM IST

ലഖ്‌നൗ: ഗാർഹിക നിരീക്ഷണത്തിൽ തുടരുന്ന ഹോം ഗാർഡിനെ ജോലിയിലേക്ക് തിരിച്ച് വിളിച്ച് ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം ഡൽഹിയിൽ പോയി വന്ന അയോധ്യ പ്രസാദിനോടും കുടുംബത്തോടും കൊവിഡിനെതിരെയുള്ള ജാഗ്രതയെന്നോണം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇയാളോടാണ് സുൽത്താൻപൂർ സ്റ്റേഷനിൽ ജോലിക്ക് പ്രവേശിക്കണമെന്ന് അധികാരികൾ നിർദേശം നൽകിയത്.

അയോധ്യ പ്രസാദിന്‍റെ വീടിനടുത്തുള്ള റോഡുകൾ വൃത്തിയാക്കാൻ വരുന്ന തൊഴിലാളി വീട്ടിൽ ഗാർഹിക നിരീക്ഷണത്തിനുള്ള പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത് കണ്ടതിനെ തുടർന്ന് സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയായിരുന്നു. പൊലീസ് ഡിപ്പാർട്ട്മെന്‍റിനുള്ളിൽ തന്നെ ഇത്തരമൊരു വീഴ്ചയുണ്ടായിതിനെകുറിച്ച് അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എന്നാൽ, പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ നിയമലംഘനത്തിനെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അധികൃതർ വിശദീകരണം നൽകിയില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.