ലക്‌നൗ: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് ആറ് മാസം സാവകാശം നല്‍കണമെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. ഇക്കാര്യം ആവശ്യപ്പെട്ട് അജയ് കുമാര്‍ ലല്ലു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കി. രാജ്യത്ത് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ദുരിതത്തിലാണ്. ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും സഹായിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തേക്കാണ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്.
കര്‍ഷകര്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കുന്നതില്‍ ഇളവ് നല്‍കണമെവശ്യപ്പെട്ട് കോണ്‍ഗ്രസ് - വൈദ്യുതി ബില്‍ അടയ്‌ക്കുന്നതില്‍ ഇളവ് നല്‍കണമെവശ്യപ്പെട്ട് കോണ്‍ഗ്രസ്
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കര്‍ഷകരും ചെറുകിട വ്യവസായികളും പ്രതിസന്ധിയിലായെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു.