ലഖ്‌നൗ: ഉത്തർപ്രദേശിൽ ദിനംപ്രതി 12,000 കൊവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ മാസം അവസാനത്തോടെ പ്രതിദിനം 20,000 കൊവിഡ് ടെസ്റ്റുകൾ വരെ നടത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായി കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ സംസ്ഥാനത്ത് പരിശോധനാ സൗകര്യവും ഐസൊലേഷൻ വാർഡുകളും ഉണ്ടായിരുന്നില്ല. എന്നാൽ നിലവിൽ 32 പരിശോധനാ ലാബുകളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചികിത്സയ്ക്കായി ആശുപത്രികളിൽ ഒരു ലക്ഷത്തിലധികം കിടക്കകളുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗികളെ ഒന്നാം ഘട്ട ആശുപത്രികളിലേക്കാണ് മാറ്റുന്നതെന്നും രോഗം ഭേദമാകുന്നത് വരെ രോഗികൾ ആശുപത്രിയിലാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ ദിനംപ്രതി 12,000 കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി - കൊവിഡ് ടെസ്റ്റ്
നിലവിൽ 32 കൊവിഡ് പരിശോധനാ ലാബുകളാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്