ETV Bharat / bharat

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു - കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സെപ്റ്റംബർ 13നാണ് ഷായെ വൈദ്യ പരിശോധനയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചത്.

amit shah  aiims  covid 19  Amit Shah discharged from AIIMS  Amit Shah discharged  Medanta hospital  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തു  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  അമിത് ഷായെ ഡിസ്ചാർജ് ചെയ്തു
കേന്ദ്ര ആഭ്യന്തരമന്ത്രി
author img

By

Published : Sep 17, 2020, 7:56 PM IST

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം ഡിസ്ചാർജ് ചെയ്തു. രോഗമുക്തി നേടിയതിനെ തുടർന്ന് കൊവിഡ് സുരക്ഷാ നടപടികൾ പാലിച്ച് പാർലമെന്‍റ് മൺസൂൺ സെഷനിൽ ഷാ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

സെപ്റ്റംബർ 13നാണ് ഷായെ വൈദ്യ പരിശോധനയ്ക്കായി എയിംസിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിച്ചതിന് ശേഷം മൂന്നാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഓഗസ്റ്റ് 2നാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതേതുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ അദ്ദേഹം ചികിത്സ നേടി. ശേഷം ആഗസ്റ്റ് 14ന് കൊവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ആഭ്യന്തരമന്ത്രിയെ ഡിസ്ചാർജ് ചെയ്തിരുന്നു. അതേസമയം, അമിത് ഷാ കൊവിഡാനന്തര ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ഓഗസ്റ്റ് 18ന് അദ്ദേഹത്തെ വീണ്ടും എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.