ഹൈദരാബാദ്: ഡല്‍ഹിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. എ.ഡി.ജി.പി മഹീന്ദര്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. തെലങ്കാനയിലെ നല്‍ഗോണ്ടയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇരുവരും ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴ് പേരാണ് തലസ്ഥാനത്ത് തടന്ന തബ്‌ലീഗ് പങ്കെടുത്തത്. തബ്‌ലീഗില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരെ നിരീക്ഷിച്ച് വരികയാണെന്ന് പൊലീസ് മേധാവി അറയിച്ചു.