കൊഹിമ: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ പുതിയതായി രണ്ട് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതർ 179 ആയി. തലസ്ഥാനമായ കൊഹിമയിൽ സ്ഥിതി ചെയ്യുന്ന ക്വാറന്‍റൈൻ കേന്ദ്രത്തിലെ 316 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് രോഗബാധിതരെ കണ്ടെത്തിയത്. നിലവിൽ 87 പേരാണ് നാഗാലാൻഡിൽ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 92 പേർക്ക് രോഗമുക്തി ലഭിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മരണങ്ങൾ സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്.
നാഗാലാൻഡിൽ രണ്ട് കൊവിഡ് കേസുകൾ കൂടി
ക്വാറന്‍റൈൻ കേന്ദ്രത്തിലെ 316 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് രണ്ട് രോഗബാധിതരെ കണ്ടെത്തിയത്
Nagaland