ശ്രീനഗർ: നിർമാണത്തിലിരുന്ന വീട് തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ജമ്മുകശ്‌മീരിലെ രാജൗരിയിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. മുഹമ്മദ് പർവേസ് (30), മൻസൂർ ഹുസൈൻ (28) എന്നിവരാണ് മരിച്ചത്. ഇരുവരും ഉറങ്ങി കിടക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ ഇരുവരെയും കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ജമ്മുകശ്‌മീരില്‍ വീട് തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു - രാജൗരി
രാജൗരിയിൽ നിർമാണത്തിലിരുന്ന വീടാണ് ഇടിഞ്ഞ് വീണത്. മുഹമ്മദ് പർവേസ് (30), മൻസൂർ ഹുസൈൻ (28) എന്നിവരാണ് മരിച്ചത്