റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്ന് ലക്ഷം രൂപ വിലവരുന്ന ലഹരി വസ്‌തുക്കളുമായി രണ്ട് പേര്‍ പിടിയില്‍. ചത്ര ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായാണ് പ്രതികള്‍ പൊലീസ് പിടിയിലായത്. പ്രതിയുടെ പുരയിടത്തില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനില്‍ നടത്തിയ പരിശോധനയില്‍ 41 കിലോ ഓപിയം പൊലീസ് കണ്ടെടുത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ജില്ലയില്‍ മറ്റൊരാള്‍ 10 കിലോഗ്രാം ബ്രൗണ്‍ഷുഗറുമായി പൊലീസ് പിടിയിലായി. വിപണിയില്‍ ഒരു ലക്ഷം രൂപ വിലവരുന്ന ലഹരി വസ്‌തുവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇരു സംഭവങ്ങളിലും എന്‍ഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.