ETV Bharat / bharat

ത്രിപുരയില്‍ കൊവിഡ് മരണം മൂന്നായി; രോഗബാധിതര്‍ 2,282

author img

By

Published : Jul 16, 2020, 1:47 PM IST

സംസ്ഥാനത്ത് 661 പേരാണ് ചികിത്സയിലുള്ളത്. 1,604 പേര്‍ രോഗമുക്തി നേടി.

ത്രിപുര  ത്രിപുര കൊവിഡ്  കൊവിഡ് മരണം  Tripura  COVID-19 death  COVID-19
ത്രിപുരയില്‍ കൊവിഡ് മരണം മൂന്നായി; രോഗബാധിതര്‍ 2,282

അഗര്‍ത്തല: ത്രിപുരയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. അഗർത്തല ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 38കാരൻ ബുധനാഴ്‌ച രാത്രിയോടെ മരിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് 98 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,282 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 3,412 സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. സംസ്ഥാനത്ത് 661 പേരാണ് ചികിത്സയിലുള്ളത്. 1,604 പേര്‍ രോഗമുക്തി നേടി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ മടങ്ങിയെത്തിയത് ത്രിപുരയിലെ കൊവിഡ് കേസുകൾ ഉയരാനിടയാക്കിയതായി അധികൃതർ പറഞ്ഞു. ഏപ്രിൽ അവസാനത്തോടെ സംസ്ഥാനം പൂര്‍ണമായും കൊവിഡില്‍ നിന്ന് മുക്തി നേടിയതായി മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.