അഗർത്തല: സംസ്ഥാനത്ത് പുതിയതായി 322 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 26,874 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ നാല് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 290 ആയി. 290 കൊവിഡ് മരണങ്ങളിൽ 157 എണ്ണവും സംസ്ഥാന തലസ്ഥാനമായ അഗർത്തലയുടെ ഭാഗമായ പശ്ചിമ ത്രിപുര ജില്ലയിലാണ്. ത്രിപുരയിൽ നിലവിൽ 5,174 സജീവ കൊവിഡ് കേസുകളുണ്ട്. 21,387 പേർ രോഗമുക്തരായെന്നും ഇരുപത്തിമൂന്ന് രോഗികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ശനിയാഴ്‌ച 513 പേർ കൂടി രോഗമുക്തരായതോടെ ഇതുവരെ 20,069 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 3,98,612 കൊവിഡ് പരിശോധനകളാണ് നടത്തിയത്.
ത്രിപുരയിൽ 322 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിൽ നാല് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.