ശ്രീനഗർ: കനത്ത മഴയെയും മഞ്ഞ് വീഴ്ചയെയും തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഇതേ തുടർന്ന് 1500 ഓളം വാഹനങ്ങൾ പാതയിൽ കുടുങ്ങിയതായി അധികൃതർ അറിയിച്ചു. കശ്മീരിനെ രാജ്യത്തിലെ മറ്റ് സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക ദേശീയ പാതയാണ് ജമ്മു-ശ്രീനഗർ ദേശീയപാത.
ഉദംപൂർ ജില്ലയിലെ പ്രശസ്തമായ ഹിൽ റിസോർട്ടായ പട്നിറ്റോപ്പ് ഉൾപ്പെടെ ജമ്മു മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ കനത്ത മഞ്ഞുവീഴ്ച രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കശ്മീരിലും കാർഗിൽ ജില്ലയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.