ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകള്‍ രാജ്യ തലസ്ഥാനത്ത് നടപ്പാക്കിയപ്പോള്‍ തലസ്ഥാനത്തിന്‍റെ പല പ്രദേശങ്ങളിലും വന്‍ ഗതാഗത തിരക്ക്. പലയിടത്തും യാത്രക്കാരെ പൊലീസ് തിരിച്ചയച്ചു. ഡല്‍ഹി, ഹരിയാന, യുപി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. യാത്ര പാസുണ്ടായിട്ടും പൊലീസ് അതിര്‍ത്തി കടത്തിവിട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. കാലാവധി കഴിഞ്ഞ പാസുകളുമായാണ് കൂടുതല്‍ ആളുകളും എത്തിയതെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. അതേസമയം ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ് വക്താവ് അറിയിച്ചു.
ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ആദ്യ ദിനം ഡല്‍ഹിയില്‍ വന്‍ ഗതാഗതക്കുരുക്ക്
പലയിടത്തും യാത്രക്കാരെ പൊലീസ് തിരിച്ചയച്ചു