ബെംഗളുരു: സംസ്ഥാനത്ത് പുതുതായി 7178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിലെ കൊവിഡ് ബാധിതർ 172102 ആയി. സംസ്ഥാനത്ത് ഇന്ന് 93 പേരാണ് കൊവിഡ് മൂലം മരിച്ചത്. നിലവിൽ 79765 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.
ഇന്ന് 5006 പേർ രോഗമുക്തി നേടിയതോടെ ആകെ 89238 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്. ഇതുവരെ സംസ്ഥാനത്ത് 3091 പേർ കൊവിഡ് മൂലം മരിച്ചിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 683 പേരാണ് ഐസിയുവിൽ ചികിത്സയിൽ ഉള്ളത്.