ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

author img

By

Published : Jun 25, 2020, 6:55 AM IST

Updated : Jun 25, 2020, 7:09 AM IST

Todays News Update  ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

1. പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധവുമായി സിപിഎം

പെട്രോൾ ഡീസൽ വില വർധനവിൽ ഇന്ന് സിപിഎം പ്രതിഷേധം നടത്തും. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കൊവിഡിന്‍റെ മറവിൽ കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ആരോപിച്ചാണ് സമരം.

Todays News Update  ഇന്നത്തെ പ്രധാന വാർത്തകൾ
പെട്രോൾ ഡീസൽ വില വർധനവിൽ പ്രതിഷേധവുമായി സിപിഎം

2. അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു

കരുനാഗപ്പള്ളി വള്ളിക്കാവിലുള്ള അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്‌തു. യുകെ സ്വദേശിയായ സ്റ്റെഫേഡ്‌സിയോന (45) ആണ് കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്ന് മഠം അധികൃതര്‍ അറിയിച്ചു.

അമൃതാനന്ദമയി മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു

3. സിബിഎസ്ഇ പരീക്ഷയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഇന്ന് 2 മണിക്ക് സുപ്രീംകോടതി പരിഗണിക്കും.

സിബിഎസ്ഇ പരീക്ഷയിൽ സുപ്രീം കോടതി തീരുമാനം ഇന്ന്

4. വിദേശത്ത് നിന്നെത്തുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട

കൊവിഡ് ഭീതിയില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ തീരുമാനം ആശ്വാസമാകും. അതേസമയം വിമാനകമ്പനികള്‍ വഴി കിറ്റുകള്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനംപ്രായോഗികമാണോയെന്ന സംശയവും പ്രവാസി സംഘടനകൾക്കുണ്ട്.

വിദേശത്ത് നിന്നെത്തുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ട

5. സംസ്ഥാനത്ത് മഴ കനക്കും

സംസ്ഥാനത്ത് മഴ കനക്കും

വിവിധ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച 24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്.

6. ബംഗാളിൽ ലോക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി

ബംഗാളിൽ ലോക്ഡൗൺ ജൂലൈ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി മമതാ ബാനർജി. ജൂൺ 30 വരെയുണ്ടായിരുന്ന ലോക്ഡൗൺ ജൂലൈ അവസാനം വരെ ഇളവുകളോടെ നീട്ടുന്നതായാണ് ബുധനാഴ്ച ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചത്.

ബംഗാളിൽ ലോക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി

7. രഥയാത്ര; രണ്ടാം കൊവിഡ് പരിശോധന നടത്തുമെന്ന് ഒഡീഷ സർക്കാർ

രഥയാത്രയുമായി ബന്ധപ്പെട്ട എല്ലാവരേയും രണ്ടാമത് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഒഡീഷ സർക്കാർ. പൊലീസ് ഉദ്യോഗസ്ഥർ, ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ വിപുലമായ കൊവിഡ് -19 പരിശോധന നടത്തുമെന്ന് ഒഡീഷ സർക്കാർ അറിയിച്ചു.

രഥയാത്ര; രണ്ടാം കൊവിഡ് പരിശോധന നടത്തുമെന്ന് ഒഡീഷ സർക്കാർ

8. വിവാഹസംഘങ്ങള്‍ക്ക് സംസ്ഥാനത്ത് ക്വാറന്‍റൈൻ ഇളവ്

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിവാഹസംഘങ്ങള്‍ക്ക് സംസ്ഥാനത്ത് ക്വാറന്‍റൈൻ ഇളവ്.. വധു വരന്മാരും ബന്ധുക്കളും നിരീക്ഷണത്തിൽ കഴിയേണ്ടതില്ല. 7 ദിവസം വരെ സംസ്ഥാനത്ത് താമസിക്കാനും അനുമതി.

വിവാഹസംഘങ്ങള്‍ക്ക് സംസ്ഥാനത്ത് ക്വാറന്‍റൈൻ ഇളവ്

9. സ്പാനിഷ് ലാലിഗയിൽ ഇന്ന് ഐബർ-വലൻസിയ മത്സരം

സ്പാനിഷ് ലാലിഗയിൽ ഇന്ന് ഐബർ വലൻസിയയെ നേരിടും. ജയിച്ചാൽ വലൻസിയയ്ക്ക് അഞ്ചാം സ്ഥാനത്തുള്ള ഗറ്റാഫക്ക് ഒപ്പമെത്താം. പോരാട്ടം രാത്രി 11 മണിയ്ക്ക്.

സ്പാനിഷ് ലാലിഗയിൽ ഇന്ന് ഐബർ-വലൻസിയ മത്സരം

10. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണൽ സതാംപ്റ്റണിനെ നേരിടും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണൽ- സതാംപ്റ്റൺ മത്സരം. പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ബേൺലി വാറ്റ്ഫോർഡിനെ നേരിടും. ഇരു പോരാട്ടങ്ങളും രാത്രി 10.30ന്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണൽ സതാംപ്റ്റണിനെ നേരിടും

Last Updated : Jun 25, 2020, 7:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.