ETV Bharat / bharat

നദി സംയോജനത്തിന് നിവേദനവുമായി പളനിസ്വാമി - മോദി ചെന്നൈ സന്ദർശനം

ജല ക്ഷാമം പരിഹരിക്കുന്നതിനായി പെനിസുലാർ നദികളെ ബന്ധിപ്പിക്കുന്നതുൾപ്പടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമർപ്പിച്ചു.

പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമർപ്പിച്ചു
author img

By

Published : Oct 1, 2019, 11:00 AM IST

ചെന്നൈ: തമിഴ് നാട്ടിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി പെനിസുലാർ നദികളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമർപ്പിച്ചു. മോദി മദ്രാസ് ഐഐടി യുടെ 56-ാമത് ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കവേയാണ് നിവേദനം സമർപ്പിച്ചത്.
ഗോദാവരി നദിയിൽ നിന്ന് 200 ടി.എം.സി അടി വെള്ളം തരാൻ ജലശക്തി മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് പളനിസ്വാമി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള പുതുക്കിയ ചെലവുകൾക്കും 50:50 കേന്ദ്ര-സംസ്ഥാന സംരംഭ പങ്കാളിത്ത പ്രകാരം രണ്ടാം ഘട്ടത്തിലെ ഡിപിആറിന് ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
കേന്ദ്രം സ്പോൺസർ ചെയ്ത പദ്ധതി പ്രകാരം രാമനാഥപുരം, വിരുദുനഗർ, ദിണ്ടിഗുൾ, നാമക്കൽ എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളേജുകൾ അനുവദിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് നിർദ്ദേശിക്കാനും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

സേലത്തും ചെന്നൈയിലും വൈകുന്നേരങ്ങളിൽ വിമാന സർവീസുകൾ ആവശ്യമുള്ളതായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് അഭ്യർത്ഥന നടത്തിയിതായും മെമ്മോറാണ്ടത്തിൽ പളനിസ്വാമി വ്യക്തമാക്കി.
7,825.59 കോടി രൂപയുടെ തീർപ്പാക്കാത്ത ഫണ്ട് എത്രയും വേഗം സംസ്ഥാനത്തിന് വിട്ടുകൊടുക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിക്ക് സമർപ്പിച്ച നിവേദനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.