ETV Bharat / bharat

രാജസ്ഥാനില്‍ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

ബിക്കാനീർ ജില്ലയിലെ മിങ്‌സാരിയ ഗ്രാമത്തിലാണ് സംഭവം.

author img

By

Published : Jun 21, 2020, 7:01 PM IST

മുങ്ങിമരിച്ചു  രാജസ്ഥാൻ  ബിക്കാനിര്‍  Bikaner  youths drown  Rajasthan
രാജസ്ഥാനില്‍ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

ജയ്‌പൂര്‍: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. രാം‌നിവാസ് ഗോദാര (27), ബജ്‌റംഗ്‌ലാൽ ഗോദാര (25), രാജേഷ് പ്രജാപത് (25) എന്നിവരാണ് മരിച്ചത്. വയലുകളിലേക്കുള്ള ജലസേചനത്തിനായി നിർമിച്ചിരുന്ന ജലാശയത്തിലേക്ക് രാജേഷ് വഴുതി വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ മറ്റ് രണ്ട് പേരുൾപ്പെടെ മൂന്ന് പേരും മുങ്ങിമരിക്കുകയായിരുന്നെന്ന് ശ്രീദുൻഗഡ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സത്യനാരായണ ഗോദാര പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.