ഗാന്ധിനഗര്‍: ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ മൂന്ന് തുടര്‍ ഭൂചലനങ്ങള്‍. ജാംനഗര്‍, കച്ച് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ഭൂചലനങ്ങളില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കച്ചില്‍ രാവിലെ 6.08 ന് അനുഭവപ്പെട്ട ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 1.8 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 9.21 ന് ഉണ്ടായ രണ്ടാം ഭൂചലനത്തിന് 2.1 തീവ്രതയും രേഖപ്പെടുത്തി. ബച്ചാവുവും കാവ്‌ഡയുമാണ് പ്രഭവ കേന്ദ്രങ്ങൾ. ഉച്ചക്ക് 1.38 ന് ജാംനഗറിലായിരുന്നു മൂന്നാം ഭൂചലനം. ജാംനഗറിന് 28 കിലോമീറ്റര്‍ തെക്ക്- കിഴക്കാണ് പ്രഭവ കേന്ദ്രം. ഞായറാഴ്ചയും ജാം നഗറില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
സൗരാഷ്ട്ര മേഖലയില്‍ തുടര്‍ ഭൂചലനങ്ങള്‍: ആളപായമില്ല - സൗരാഷ്ട്രയില്‍ തുടര്‍ ഭൂചലനങ്ങള്‍
ജാംനഗര്‍, കച്ച് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.