ഗുവാഹത്തി: അസമിലെ ബാർപ്പേട്ട ജില്ലയിൽ മൂന്ന് മുസ്ലിം യുവാക്കളെ നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചെന്ന പരാതിയിൽ ഒരു യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെ ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജിന് സമീപമുള്ള ജ്യോതി ഗാവോൺ പ്രദേശത്താണ് സംഭവം നടന്നത്. ബൈക്ക് ഓടിച്ച നാല് അക്രമികൾ ഒരു മെഡിക്കൽ സ്റ്റോറിലെത്തി അതിലെ ജീവനക്കാരിലൊരാളായ റാകിബുൽ ഹക്കിനെ മർദ്ദിച്ചു. അടുത്തുള്ള ഒരു ചായക്കടയിൽ ജോലി ചെയ്തിരുന്ന കുർബൻ ഖാൻ, ബുറാൻ അലി എന്നിവരെയും അക്രമികൾ പിടികൂടി. പിന്നീട് അവർ മൂവരെയും 'ജയ് ശ്രീ റാം' എന്ന് ചൊല്ലാൻ നിർബന്ധിച്ചു. സംഭവത്തിൽ എഫ് ഐ ആർ തയ്യാറാക്കി അന്വേഷണം ഊർജിതമാക്കി. അക്രമികളുടെ രണ്ട് മോട്ടോർ ബൈക്കുകളും കണ്ടെടുത്തു. സമാന സംഭവം കഴിഞ്ഞ മാസം കാൺപൂരിലും ഉണ്ടായിട്ടുണ്ട്.
ജയ് ശ്രീറാം വിളിപ്പിച്ചെന്ന പരാതിയിൽ ഒരു യുവാവ് അറസ്റ്റിൽ - ജയ് ശ്രീറാം വിളിപ്പിച്ചെന്ന പരാതിയിൽ ഒരു യുവാവ് അറസ്റ്റിൽ
രാജ്യത്ത് മത സ്പർദ്ധ വർളത്തുന്ന സംഭവങ്ങൾ തുടർക്കഥയാകുവുകയാണ്. സമാന സംഭവം കഴിഞ്ഞ മാസം കാൻപൂരിലും ഉണ്ടായിട്ടുണ്ട്
ഗുവാഹത്തി: അസമിലെ ബാർപ്പേട്ട ജില്ലയിൽ മൂന്ന് മുസ്ലിം യുവാക്കളെ നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചെന്ന പരാതിയിൽ ഒരു യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച പുലർച്ചെ ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജിന് സമീപമുള്ള ജ്യോതി ഗാവോൺ പ്രദേശത്താണ് സംഭവം നടന്നത്. ബൈക്ക് ഓടിച്ച നാല് അക്രമികൾ ഒരു മെഡിക്കൽ സ്റ്റോറിലെത്തി അതിലെ ജീവനക്കാരിലൊരാളായ റാകിബുൽ ഹക്കിനെ മർദ്ദിച്ചു. അടുത്തുള്ള ഒരു ചായക്കടയിൽ ജോലി ചെയ്തിരുന്ന കുർബൻ ഖാൻ, ബുറാൻ അലി എന്നിവരെയും അക്രമികൾ പിടികൂടി. പിന്നീട് അവർ മൂവരെയും 'ജയ് ശ്രീ റാം' എന്ന് ചൊല്ലാൻ നിർബന്ധിച്ചു. സംഭവത്തിൽ എഫ് ഐ ആർ തയ്യാറാക്കി അന്വേഷണം ഊർജിതമാക്കി. അക്രമികളുടെ രണ്ട് മോട്ടോർ ബൈക്കുകളും കണ്ടെടുത്തു. സമാന സംഭവം കഴിഞ്ഞ മാസം കാൺപൂരിലും ഉണ്ടായിട്ടുണ്ട്.
https://www.ndtv.com/india-news/three-beaten-up-forced-to-chant-jai-shri-ram-in-assam-2065521
Conclusion: