പാറ്റ്ന: ബിഹാറില്‍ ലോക്ക് ഡൗണിനിടെ പന്ത്രണ്ടുകാരിയുടെ ജന്മദിനം ആഘോഷമാക്കി പൊലീസുകാര്‍. സസരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് ജന്മദിനത്തില് കേക്കുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ടാക്കിയ സ്വദേശി സാക്ഷി എന്ന പന്ത്രണ്ടു വയസുകാരിയാണ് പൊലീസുകാരുടെ അപ്രതീക്ഷിത സമ്മാനം കണ്ടു ഞെട്ടിയത്.
ലോക്ക് ഡൗണായതിനാല്‍ ജന്മദിനത്തില് സന്തോഷിക്കുന്നതെങ്ങനെയെന്ന് ആശങ്കപ്പെട്ട് കുട്ടിയുടെ അമ്മ ബന്ധുവിന് വാട്സപ്പില്‍ സന്ദേശമയച്ചിരുന്നു. ഏറെ പ്രചാരം നേടിയ സന്ദേശം കണ്ട സ്റ്റേഷന് ഓഫീസര്‍ കാമാഖ്യ നാരായണ്‍ സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസുകാര്‍ കേക്കുമായി വീട്ടിലെത്തിയത്. ജന്മദിനത്തില് ഞെട്ടിച്ച പൊലീസുകാര്‍ക്ക് നന്ദി പറയാനും സാക്ഷി മറന്നില്ല.