ETV Bharat / bharat

അമര്‍നാഥ് യാത്രയെ ഭീകരര്‍ ലക്ഷ്യമിടുന്നതായി സൈന്യം - Indian Army

അമര്‍നാഥ് യാത്രയുടെ സമാധാനപരമായ നടത്തിപ്പിന് സൈന്യം പ്രതിജ്ഞാബന്ധമാണെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആര്‍മി സജ്ജമാണെന്ന് രാഷ്‌ട്രീയ റൈഫിള്‍സ് സെക്‌ടര്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ വി എസ് താക്കൂര്‍ പറഞ്ഞു.

Amarnath Yatra  Pakistan-based terrorists  Amarnath Yatra attack  National Highway 44  Indian Army  Terrorists to target Amarnath Yatra
അമര്‍നാഥ് യാത്രയെ ഭീകരര്‍ ലക്ഷ്യമിടുന്നതായി ആര്‍മി
author img

By

Published : Jul 17, 2020, 6:56 PM IST

ശ്രീനഗര്‍: അമര്‍നാഥ് യാത്രയെ ഭീകരര്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. എന്നാല്‍ യാത്ര സമാധാനപരമായിരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സൈന്യം സജ്ജമാണെന്ന് രാഷ്‌ട്രീയ റൈഫിള്‍സ് സെക്‌ടര്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ വി എസ് താക്കൂര്‍ പറഞ്ഞു. ദേശീയപാത 44 ല്‍ എവിടെയെങ്കിലും വെച്ച് യാത്രയെ ലക്ഷ്യമിടാന്‍ ഭീകരര്‍ ആസൂത്രണം നടത്തുന്നതായാണ് വിവരം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കുല്‍ഗാം ജില്ലയില്‍ വെള്ളിയാഴ്‌ചയുണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്ഥാനി ഭീകരന്‍ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പായുള്ള ഈ വിജയം സുരക്ഷാ സേനയുടെ വലിയ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലായ് 21 ന് അമര്‍നാഥ് യാത്ര തുടങ്ങാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരു പാകിസ്ഥാനി ഭീകരനെ കൂടി ഇല്ലാതാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടസങ്ങളില്ലാതെ അമര്‍നാഥ് യാത്രയുടെ സമാധാനപരമായ നടത്തിപ്പിന് സൈന്യം പ്രതിജ്ഞാബന്ധമാണെന്ന് പ്രദേശവാസികളെ അറിയിക്കുന്നുവെന്നും കമാന്‍ഡര്‍ ബ്രിഗേഡിയര്‍ വി എസ് താക്കൂര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.