ETV Bharat / bharat

വാക്സിൻ വിതരണത്തിൽ തെലങ്കാനക്ക് മുൻഗണന; മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

author img

By

Published : Sep 9, 2020, 8:12 PM IST

ഭാരത് ബയോടെക് കമ്പനിയുമായി സംസാരിക്കുമെന്നും തെലങ്കാനയ്ക്ക് മുൻഗണന ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം സംസ്ഥാന നിയമസഭയിൽ പറഞ്ഞു.

Telangana COVID-19 vaccine Bharat Biotech's Covid vaccine Telangana to get priority in Bharat Biotech's vaccine Telangana Chief Minister K. Chandrashekhar Rao Akbaruddin Owaisi lauded Bharat Biotech
വാക്സിൻ വിതരണത്തിൽ തെലങ്കാനക്ക് മുൻഗണന ലഭിക്കും; മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: കൊവിഡ് 19നെതിരെയുള്ള വാക്സിൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെകിൽ നിർമ്മിക്കുന്നതിനാൽ വാക്സിൻ വിതരണം ചെയ്യുന്നതിൽ തെലങ്കാനയ്ക്ക് മുൻഗണന ലഭിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ഭാരത് ബയോടെക് കമ്പനിയുമായി സംസാരിക്കുമെന്നും തെലങ്കാനയ്ക്ക് മുൻഗണന ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം സംസ്ഥാന നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെ പറ്റി അഖിലേന്ത്യാ മജ്‌ലിസ് ഇ-ഇറ്റെഹാദുൽ മുസ്‌ലിമീൻ (എഐഐഎം) നേതാവ് അക്ബറുദ്ദീൻ ഒവൈസി സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്.

ഭാരത് ബയോടെക്കിന്‍റെ വാക്സിനുകളുടെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2021ന്‍റ തുടക്കത്തിൽ വാക്സിൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ച് കോവാക്സിൻ വിജയകരമായി വികസിപ്പിച്ചതായി ഭാരത് ബയോടെക് ജൂൺ 29 ന് പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.