വികരാബാദ്: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ലോക് ഡൗൺ നിലനിൽക്കെ കർഷകർക്ക് ആശ്വാസമായി തെലങ്കാന സർക്കാർ. ഈ കാലയളവിൽ കർഷകരുടെ മുഴുവൻ ഉൽപന്നങ്ങളും ശേഖരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്ന് മന്ത്രി സബിത ഇന്ദ്ര റെഡ്ഡി അറിയിച്ചു. നെല്ല് സംഭരണം സംബന്ധിച്ച അവലോകന യോഗത്തിനും കൊവിഡ് -19 വ്യാപനം തടയുന്നതിനുള്ള യോഗത്തിനും ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. കർഷകരുടെ ഉൽപന്നങ്ങൾ പൂർണ്ണമായും സംഭരിക്കുമെന്ന് അവർ ഉറപ്പ് നൽകി.
വികാരാബാദിൽ ആറ് കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായും എല്ലാവരും ലോക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും അവര്‍ പറഞ്ഞു. അതേ സമയം, സംസ്ഥാനത്ത് 49 കൊവിഡ് 19 കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി രാജേന്ദ്രൻ അറിയിച്ചു. നിലവിൽ 397 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.