ഹൈദരാബാദ്: തെലങ്കാനയിൽ 948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ നാല് പേർ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരാഴ്‌ചയിൽ ആദ്യമായാണ് തെലങ്കാനയിൽ 1000ൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 2,23,059 ആയി. മരണസംഖ്യ 1,275 ആയി.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 212 പേർക്കാണ് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 17,432 പേർ ചികിത്സയിലാണ്. ഇതുവരെ 38,56,530 സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് മരണനിരക്ക് 0.57 ശതമാനവും ദേശീയ തലത്തിൽ 1.5 ശതമാനവുമാണ്. തെലങ്കാനയിലെ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 89.96 ശതമാനമായി.