ഹൈദരാബാദ്: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ തെലങ്കാന മന്ത്രിസഭ ഏപ്രിൽ 11ന് യോഗം ചേരും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഏപ്രിൽ 14 ന് ശേഷം ലോക് ഡൌൺ നീട്ടേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യും. കൂടാതെ സംസ്ഥാനത്തെ പൊതു സാഹചര്യം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി എന്നിവയും ചർച്ച ചെയ്യപ്പെടും. കൊവിഡ് വ്യാപനം തടയുന്നതിന് ലോക് ഡൗൺ നീട്ടേണ്ടത് വളരെ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.
തെലങ്കാന മന്ത്രിസഭാ യോഗം നാളെ; ലോക് ഡൗൺ ചർച്ചയാകും - Telangana Cabinet
ഏപ്രിൽ 14 ന് ശേഷവും തെലങ്കാനയിൽ ലോക് ഡൗൺ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വ്യക്തമാക്കിയിരുന്നു.
![തെലങ്കാന മന്ത്രിസഭാ യോഗം നാളെ; ലോക് ഡൗൺ ചർച്ചയാകും തെലങ്കാന മന്ത്രിസഭാ യോഗം ഏപ്രിൽ പതിനൊന്ന് ലോക് ഡൗൺ പ്രധാന വിഷയം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കൊവിഡ് വ്യപനം Telangana Cabinet COVID-19 situation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6735781-795-6735781-1586506541686.jpg?imwidth=3840)