ജയ്‌പൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പലതവണ പീഡിപ്പിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ അറസ്‌റ്റില്‍. ഒഡീഷയിലെ ജയ്‌പൂര്‍ ജില്ലയിലുള്ള പനികൊയ്‌ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആറാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികളെ സ്‌കൂള്‍ പരിസരത്തുവച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്. സ്‌കൂള്‍ കഴിഞ്ഞുള്ള സമയങ്ങളില്‍ ട്യൂഷനെടുത്ത തരാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ച ഒരു കുട്ടി തന്‍റെ അമ്മയോട് സ്‌കൂളില്‍ പോകില്ലെന്ന് പറഞ്ഞതിന് പിന്നാലെ അമ്മ കാരണം തിരക്കിയപ്പോളാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍ അവര്‍ നടപടിയെടുത്തില്ല. പിന്നാലെ ശനിയാഴ്‌ച രാത്രിയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പിറ്റേന്ന് രാവിലെ ഇതേ അധ്യാപകനെതിരെ പരാതിയുമായി മറ്റൊരു പെണ്‍കുട്ടിയുടെ പിതാവും പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.