ചെന്നൈ: തമിഴ്‌നാട്ടിലെ തിരുചെങ്കോഡിന് സമീപം പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡിപ്പിച്ച അഞ്ച് വയസുകാരിയുടെ മാതാപിതാക്കൾ വിഷം കഴിച്ചു. തങ്ങളുടെ പരാതിയിൽ പൊലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ചാണ് ഇവര്‍ വിഷം കഴിച്ചത്.പെൺകുട്ടിയുടെ മാതാപിതാക്കളെ തിരുചെങ്കോഡിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അഞ്ച് വയസുകാരിയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിയതായി ജോദാർപജയം പൊലീസിനെ അറിയിച്ചു.
മെയ് 16 നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും നാല് ദിവസത്തിന് ശേഷം പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കൊവിഡ് ഷെഡ്യൂളുകൾ ചൂണ്ടിക്കാട്ടി പൊലീസുകാർ പരാതി അവഗണിക്കുകയായിരുന്നെന്നും തുടര്‍ന്ന് എമർജൻസി കൺട്രോൾ റൂമിലെത്തിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.