ETV Bharat / bharat

നിയന്ത്രിത മേഖലയില്‍ അനുമതിയില്ലാതെ യാത്ര; ചലച്ചിത്ര നടന്മാര്‍ക്കെതിരെ കേസ് - കൊടൈകനാല്‍

നടന്മാരായ വിമല്‍, സൂരി എന്നിവര്‍ക്കെതിരെയാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തത്

tamil actors booked  tamil actors booked for traveling  tamil actors travel without e-pass  tamil actors visit kodaikanal  കൊവിഡ്‌ വ്യാപനം  തമിഴ്‌ ചലചിത്ര നടന്മാര്‍  നിയന്ത്രിത മേഖലയില്‍ ഇ-പാസില്ലാതെ യാത്ര  ഇ-പാസ്‌  കൊടൈകനാല്‍  നിയന്ത്രിത മേഖല
നിയന്ത്രിത മേഖലയില്‍ ഇ-പാസില്ലാതെ യാത്ര; തമിഴ്‌ ചലചിത്ര നടന്മാര്‍ക്കെതിരെ കേസെടുത്തു
author img

By

Published : Jul 29, 2020, 9:11 AM IST

ചെന്നൈ: കൊടൈക്കനാലിലെ നിയന്ത്രിത വനമേഖലയില്‍ അനുമതിയില്ലാതെ പ്രവേശിച്ച തമിഴ്‌ ചലച്ചിത്ര നടന്മാര്‍ക്കെതിരെ കേസെടുത്തു. നടന്മാരായ വിമല്‍, സൂരി എന്നിവര്‍ക്കെതിരെയാണ് തമിഴ്‌നാട് പൊലീസ് കേസെടുത്തത്. കൊടൈക്കനാല്‍ വനമേഖലയായ പെരിജാം തടാകത്തില്‍ ഇരുവരും മീന്‍ പിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജൂലായ്‌ 18ന് വനം വകുപ്പിന്‍റെ അനുമതിയോ ഇ-പാസോ ഇല്ലാതെയാണ് ഇരുവരും ഇവിടെ എത്തിയതെന്ന് കണ്ടെത്തിയത്. കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ മൂന്ന് മാസമായി സഞ്ചാരികള്‍ക്ക് പ്രദേശത്തേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചിരുന്നതാണ്. ഇരുവര്‍ക്കും 2,000 രൂപ വീതം പിഴ ചുമത്തിയതായും പൊലീസ്‌ അറിയിച്ചു. ഇവരെ പ്രദേശത്തേക്ക് പ്രവേശിപ്പിച്ച ജീവനക്കാരേയും പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.