ശ്രീനഗർ: ആശുപത്രിയിൽ നിന്ന് കടന്ന കൊവിഡ് ബാധ സംശയിക്കുന്നയാളെ കണ്ടെത്തി തിരികെ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ ബറ്റാമലൂ പ്രദേശത്ത് താമസിക്കുന്ന ഇയാൾ ചൊവ്വാഴ്ചയാണ് ഡാൽഗേറ്റിലെ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. ഹംഗറിയിൽ നിന്നെത്തിയ രോഗിയെ ബുധനാഴ്ച ഉച്ചയോടെ തിരികെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റുള്ളവരുടെ ആരോഗ്യത്തെ അപകടത്തിലാക്കിയതിന് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ സാമ്പിൾ കോവിഡ് -19 പരിശോധനയ്ക്ക് അയച്ചതായി ശ്രീനഗർ ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ചൗധരി ട്വിറ്ററിൽ കുറിച്ചു.
ശ്രീനഗറിലെ ആശുപത്രിയിൽ നിന്ന് കടന്നയാളെ കണ്ടെത്തി - Suspected coronavirus patient flees from JK hospital, tracked
ബറ്റാമലൂ പ്രദേശത്ത് താമസിക്കുന്ന ഇയാൾ ചൊവ്വാഴ്ചയാണ് ഡാൽഗേറ്റിലെ ആശുപത്രിയിൽ നിന്ന് മുങ്ങിയത്.