ETV Bharat / bharat

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ - ബിജെപി

ലാത്തി ചാർജിലൂടെയോ പ്രഭാഷണത്തിലൂടെയോ അല്ല മറിച്ച് ജനങ്ങൾക്ക് അതിജീവിക്കാൻ റേഷനും പണവും നല്‍കുകയാണ് വേണ്ടതെന്ന് കപിൽ സിബൽ പറഞ്ഞു.

Kapil Sibal  lockdown  Narendra Modi  Support people by ration  give ration not bhashan  കപില്‍ സിബല്‍  കോൺഗ്രസ്  കൊവിഡ് 19  ലോക്ക് ഡൗൺ  ബിജെപി  മോദി
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
author img

By

Published : Apr 16, 2020, 4:34 PM IST

ന്യൂഡല്‍ഹി: പ്രഭാഷണത്തിലൂടെ മാത്രം ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനാവില്ലെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പ്രഭാഷണമല്ല (ഭാഷൺ) റേഷനാണ് ജനങ്ങൾക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായ ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റക്കാരുടെയും പാവപ്പെട്ടവരുടെയും അവസ്ഥ ചൂണ്ടിക്കാട്ടിയാണ് കപില്‍ സിബല്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചത്.

  • COVID 19

    We salute who feed :

    Migrants and the poor

    Gurdwaras
    Mandirs
    NGO’s with community support

    Our people ready to support government
    Government must also be ready to support people

    Not by lathi charges

    Not by “ bhashans “
    But by “ rations “
    and
    Cash for survival

    — Kapil Sibal (@KapilSibal) April 16, 2020 " class="align-text-top noRightClick twitterSection" data=" ">

ജനങ്ങൾ സർക്കാരിനെ പിന്തുണക്കാൻ തയ്യാറാണ്. അതേസമയം ജനങ്ങളെ പിന്തുണക്കാൻ സർക്കാരും തയ്യാറായിരിക്കണം. ലാത്തി ചാർജിലൂടെയോ പ്രഭാഷണത്തിലൂടെയോ അല്ല മറിച്ച് ജനങ്ങൾക്ക് റേഷനും പണവും നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. കുടിയേറ്റക്കാര്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണമെത്തിക്കുന്നവരെ അഭിവാദ്യം ചെയ്യുന്നതായും കപില്‍ സിബല്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് സെപ്‌തംബര്‍ 20 വരെ സൗജന്യ റേഷൻ നല്‍കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പട്ടിരുന്നു. ഇത് ഉന്നയിച്ച് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. റേഷൻ കാർഡ് ഇല്ലാത്തവര്‍ക്ക് അടിയന്തര റേഷൻ കാർഡുകൾ നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ ചീഞ്ഞഴുകുകയാണെന്നും ആയിരക്കണക്കിന് ആളുകൾ രാജ്യത്ത് ഒഴിഞ്ഞ വയറുമായി കാത്തിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.