ബെംഗളൂരു: കന്നഡ സിനിമ മേഖലയുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടൻ ദിഗാന്ത് മഞ്ചാലെയെ സിസിബി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ദിഗാന്തിനെ വീണ്ടും വിളിച്ചതെന്ന് സിസിബി അറിയിച്ചു. സെപ്റ്റംബർ 16 ന് അഭിനേതാക്കളായ ദിഗാന്തിനെയും ഐന്ദ്രിത റേയേയും സിസിബി ചോദ്യം ചെയ്തിരുന്നു. ലഹരി മരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ജീവരാജ് അൽവയുടെ മകൻ ആദിത്യ അൽവയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സെപ്റ്റംബർ എട്ടിന് കന്നഡ നടി സഞ്ജന ഗൽറാണിയേയും അമ്മയേയും സിസിബി ചോദ്യം ചെയ്തിരുന്നു.
കന്നഡ സിനിമ മേഖലയിലെ ലഹരിമരുന്ന് മാഫിയ; നടൻ ദിഗാന്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു - കന്നഡ സിനിമ മേഖല
അന്വേഷണത്തിൻ്റെ ഭാഗമായി ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ദിഗാന്തിനെ വീണ്ടും വിളിച്ചതെന്ന് സിസിബി അറിയിച്ചു