ചെന്നൈ: വിദ്യാർഥികള്‍ ജീവിതത്തില്‍ ക്രിയാത്മകമായ കാഴ്‌ചപ്പാട് വളർത്തിയെടുക്കണമെന്നും ദേശീയ അന്തർദേശീയ വിഷയങ്ങളിൽ ആരോഗ്യകരമായ ചർച്ചകള്‍ നടത്തണമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു . കോയമ്പത്തൂരിലെ പിഎസ്‌ജി സ്ഥാപനത്തിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്തർദ്ദേശീയ പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളിലും ആരോഗ്യകരവും ക്രിയാത്മകവുമായ സംവാദങ്ങൾ നടത്താനും അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു.
21-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയ്ക്കായി വിദ്യാർഥികൾക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും സ്‌കൂൾ വിദ്യാഭ്യാസവും നൈപുണ്യവും ഒരുമിച്ച് പോകണമെന്നും അദ്ദേഹം പറഞ്ഞു.