അമരാവതി: ആന്ധ്രാപ്രദേശ് രാജ്‌ഭവനിലെ സ്റ്റാഫ് നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയവാഡയിലെ ഗവർണറുടെ വസതിയിലെ മെഡിക്കല്‍ സംഘത്തിലുള്ള നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
വിജയവാഡയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തു. കൃഷ്‌ണ ജില്ലാ കലക്‌ടർ എ എംഡി ഇംതിയാസും വിജയവാഡ പൊലീസ് കമ്മിഷണർ ദ്വാരക തിരുമല റാവുവും കൃഷ്‌ണയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇവിടെ 24 പേര്‍ക്കാണ് ശനിയാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളിൽ നിന്ന് പുറത്തുപോകരുതെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു. കൃഷ്‌ണ ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്‌ത 177 കൊവിഡ് 19 കേസുകളിൽ 150 എണ്ണവും വിജയവാഡയിലാണ്.
ചിറ്റൂർ ജില്ലയിൽ തമിഴ്‌നാടിന്‍റെ അതിർത്തിയോട് ചേർന്നുള്ള മണ്ഡലത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം അനന്തപുരമു ജില്ലയിൽ കൊവിഡ് ചികിത്സയിലായിരുന്ന രണ്ട് ഡോക്‌ടര്‍മാരും രണ്ട് പാരാമെഡിക്കൽ വിദഗ്‌ധരും രോഗം ഭേദമായി ആശുപത്രി വിട്ടു.
ജില്ലയിൽ മൂന്ന് കൊവിഡ് 19 കേസുകൾ പെട്ടെന്ന് റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി എ.കെ.കെ ശ്രീനിവാസ് ഞായറാഴ്‌ച ശ്രീകാകുളം സന്ദർശിച്ചു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. കൊവിഡ് രോഗമുക്തരായി ആശുപത്രി വിടുന്നവര്‍ക്ക് 2,000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 231 പേരാണ് രോഗമുക്തരായത്.