ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തില്‍ പുനഃസംഘടനയുമായി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി അസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളില്‍ നിന്നും മാറ്റിക്കൊണ്ടാണ് കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്.
-
Congress President Smt. Sonia Gandhi has reconstituted the Congress Working Committee as follows: pic.twitter.com/Fti9oYxJUr
— Congress (@INCIndia) September 11, 2020 " class="align-text-top noRightClick twitterSection" data="
">Congress President Smt. Sonia Gandhi has reconstituted the Congress Working Committee as follows: pic.twitter.com/Fti9oYxJUr
— Congress (@INCIndia) September 11, 2020Congress President Smt. Sonia Gandhi has reconstituted the Congress Working Committee as follows: pic.twitter.com/Fti9oYxJUr
— Congress (@INCIndia) September 11, 2020
കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയും പുനഃസംഘടിപ്പിച്ചു. മദുസൂദനൻ മിസ്‌ത്രി ചെയർമാനായ അതോറിറ്റിയില്‍ രാജേഷ് മിശ്ര, കൃഷ്‌ണ ബൈര ഗൗഡ, എസ് ജോതിമണി, അവീന്ദർ സിംഗ് ലൗലി എന്നിവരാണ് മറ്റ് അംഗങ്ങൾ. അതേസമയം ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ഖാർഗെ, മോട്ടി ലാല്‍ വോറ, ലൂസേനിയോ ഫലേറിയോ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി.
കേരളത്തിന്‍റെ ചുമതലയില്‍ നിന്നും മുകുൾ വാസ്‌നികിനെ ഒഴിവാക്കി. പകരം താരിഖ് അൻവറാണ് കേരളത്തിന്‍റെ ചുമതലയുള്ള പുതിയ എഐസിസി ജനറല്‍ സെക്രട്ടറി. എ.കെ ആന്‍റണി, കെ.സി വേണുഗോപാല്‍, ഉമ്മൻ ചാണ്ടി എന്നിവർ കോൺഗ്രസ് പ്രവർത്തക സമിതിയില്‍ തുടരും.
ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിലനിർത്തി.
-
Congress President Smt. Sonia Gandhi has reconstituted the AICC Central Election Authority. pic.twitter.com/BhfBnejk3P
— Congress (@INCIndia) September 11, 2020 " class="align-text-top noRightClick twitterSection" data="
">Congress President Smt. Sonia Gandhi has reconstituted the AICC Central Election Authority. pic.twitter.com/BhfBnejk3P
— Congress (@INCIndia) September 11, 2020Congress President Smt. Sonia Gandhi has reconstituted the AICC Central Election Authority. pic.twitter.com/BhfBnejk3P
— Congress (@INCIndia) September 11, 2020
കോൺഗ്രസ് സംഘടന കാര്യങ്ങളില്‍ സോണിയെ ഗാന്ധിയെ സഹായിക്കാൻ ആറംഗ സമിതിയും രൂപീകരിച്ചു. എ.കെ ആന്‍റണി, അഹമ്മദ് പട്ടേല്‍, അംബിക സോണി, കെ.സി വേണുഗോപാല്‍, മുകുൾ വാസ്‌നിക്, റൺദീപ് സുർജേവാല എന്നിവരാണ് സമിതിയിലുള്ളത്.
ഭൂപേന്ദ്ര സിംഗ് ഹൂഡ, കപില്‍ സിബല്‍, ശശി തരൂർ, മനീഷ് തിവാരി, സച്ചിൻ പൈലറ്റ് തുടങ്ങിയ നേതാക്കളെ പ്രവർത്തക സമിതിയിലേക്ക് പരിഗണിച്ചില്ല.