ഹൈദരാബാദ്: പാസഞ്ചർ കോച്ചുകളെ ഐസൊലേഷൻ യൂണിറ്റാക്കാൻ ഒരുങ്ങി സൗത്ത് സെന്‍ട്രൽ റെയിൽവേ. സെക്കന്ദരാബാദ് ഡിപ്പോയിൽ ഇതു സംബന്ധിച്ച് ഉത്തരവ് ലഭിച്ചെന്നും 60 കോച്ചുകളാണ് ഐസൊലേഷൻ യൂണിറ്റാക്കുന്നതെന്നും ഇതിൽ 41 കോച്ചിന്‍റെ പ്രവർത്തനം പൂർത്തിയായെന്നും കോച്ചിങ് ഡിപ്പോ ഓഫീസർ ഉമാകാന്ത് തൗരി പറഞ്ഞു. ഒൻപത് കമ്പാർട്ടുമെന്‍റുകളിൽ ഒരു കമ്പാർട്ട്മെന്‍റ് ഡോക്‌ടർമാരുടേതാണെന്നും അവിടെയാകും ഓക്‌സിജൻ സിലിണ്ടറുകൾ സജ്ജമാക്കുകയെന്നും തൗരി പറഞ്ഞു. ഏപ്രിൽ 10ന് മുൻപായി നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാസഞ്ചർ കോച്ചുകൾ ഇനിമുതൽ ഐസൊലേഷൻ യൂണിറ്റാക്കുന്നു - സെക്കന്ദരാബാദ് ഡിപ്പോ
സെക്കന്ദരാബാദ് ഡിപ്പോയിലെ പാസഞ്ചർ കോച്ചുകളെയാണ് ഐസൊലേഷൻ യൂണിറ്റാക്കാൻ തീരുമാനമായത്.