ഭുവനേശ്വർ: പ്രേതബാധയുണ്ടെന്നാരോപിച്ച് യുവതിയെ ദുർമന്ത്രവാദി ക്രൂരമായി മർദിച്ചു. മൽകങ്കിരി ജില്ലയിലാണ് സംഭവം നടന്നത്. ലിപിക അറേ എന്ന യുവതിക്കാണ് മർദനമേറ്റത്. സുഖമില്ലെന്ന് പറഞ്ഞതിനെ തുടർന്ന് അന്ധവിശ്വാസികളായ ലിപികയുടെ ഭർത്താവും ബന്ധുക്കളും ചേർന്ന് മന്ത്രവാദിയെ വിവരമറിയിച്ചു.
ലിപികക്ക് പ്രേതബാധുയുണ്ടെന്ന് പറഞ്ഞ ഇയാൾ യുവതിയെ മർദിക്കുകയും, മുഖത്ത് തീപ്പന്തം എറിയുകയും, പന്നി വിസർജ്യം കഴിപ്പിക്കുകയും ചെയ്‌തു. മുഖത്തും ശരീരത്തിനും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ പ്രാദേശിക അംഗൻവാടി പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. മന്ത്രവാദിയെ ഇതുവരെ കണ്ടെത്താനായില്ല. യുവതിക്ക് കുറച്ച് ദിവസമായി സുഖമില്ലെന്നും പ്രദേശവാസികളെല്ലാം അമിതമായ അന്ധവിശ്വാസമുള്ളവരാണെന്നും അംഗനവാടി പ്രവർത്തക പറഞ്ഞു.