ന്യൂഡൽഹി: സോണിയ ഗാന്ധി കോൺഗ്രസ് രാജ്യസഭാ എംപിമാരുമായി കൂടിക്കാഴ്‌ച നടത്തി. വീഡിയോ കോൺഫറൻസ് വഴി നടത്തിയ കൂടിക്കാഴ്‌ചയില്‍ രാജ്യത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന നേതാക്കളായ എ.കെ ആന്‍റണി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മല്ലികാർജുന ഖാർഗെ, അംബിക സോണി, പി ചിദംബരം, ജയറാം രമേശ് എന്നിവരാണ് കൂടിക്കാഴ്‌ചയിൽ പങ്കെടുത്തത്.
നിലവിലെ രാജ്യത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യവും കൂടിക്കാഴ്ചയില്‍ ചർച്ചയായി. പാർലമെന്‍റ് മൺസൂൺ സെഷൻ അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ചർച്ച നടത്തിയത്.