ETV Bharat / bharat

രാഹുലിന്‍റെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയപ്രേരിതം, ഇരക്ക് വേണ്ടിയല്ല; സ്മൃതി ഇറാനി - ഇരക്ക് വേണ്ടിയല്ല

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഹത്രാസിലേക്ക് യാത്ര തിരിച്ചു. കോൺഗ്രസ്​ എം.പിമാരും ഇവരെ അനുഗമിക്കുന്നുണ്ട്.

Smriti Irani  Rahul Gandhi  Hathras  Smriti Irani terms Rahul Gandhi's Hathras visit as political move  victim  രാഹുലിന്‍റെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയപ്രേരിതം, ഇരക്ക് വേണ്ടിയല്ല; സ്മൃതി ഇറാനി  രാഹുലിന്‍റെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയപ്രേരിതം  ഇരക്ക് വേണ്ടിയല്ല  സ്മൃതി ഇറാനി
രാഹുലിന്‍റെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയപ്രേരിതം, ഇരക്ക് വേണ്ടിയല്ല; സ്മൃതി ഇറാനി
author img

By

Published : Oct 3, 2020, 4:03 PM IST

ന്യൂഡല്‍ഹി: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന്​ ഇരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെൺകുട്ടിയുടെ വീട്​ സന്ദർശിക്കുന്നത്​​ ​വെറും രാഷ്​ട്രീയ ആയുധം മാത്രമാണെന്ന്​ കേന്ദ്രമന്ത്രി സ്​മൃതി ഇറാനി. കോൺഗ്രസി​ന്‍റെ തന്ത്രങ്ങളെക്കുറിച്ച്​ ജനങ്ങൾക്ക്​ അറിയാം. അതുകൊണ്ടുതന്നെയാണ്​ 2019 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജയം ജനങ്ങൾ ഉറപ്പാക്കിയതും. അവരുടെ ഹത്രാസ്​ സന്ദർശനം വെറും രാഷ്​ട്രീയം മാത്രമാണെന്നും ഇരക്ക്​ നീതി കിട്ടാൻ വേണ്ടിയുള്ളതല്ലെന്നും ജനങ്ങൾ മനസിലാക്കുമെന്നും സമൃതി ഇറാനി കൂട്ടിച്ചേർത്തു. അതേസമയം ​രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്​ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഹത്രാസിലേക്ക് യാത്ര തിരിച്ചു. കോൺഗ്രസ്​ എം.പിമാരും ഇവരെ അനുഗമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്​ സന്ദർശിക്കാനായി പുറപ്പെട്ട ഇരുവരെയും യു.പി പൊലീസ്​ തടഞ്ഞിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ്​ ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്​തിരുന്നു. ഇതിൽ രാജ്യ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെട്ടിരിക്കുന്നത്. അതേസമയം സമൃതി ഇറാനിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വാരാണസിയില്‍ സ്മൃതി ഇറാനിയുടെ കാര്‍ തടഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.