അമരാവതി: വിജയവാഡയിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ശ്രമിക് എക്സ്പ്രസ് 1400 യാത്രക്കാരുമായി ചൊവ്വാഴ്ച പുറപ്പെട്ടു. ആന്ധാപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഗൗതം സവാങ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
മെയ് 25 വരെ ആന്ധ്രാപ്രദേശിൽ നിന്ന് 3,274 സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. 44 ലക്ഷം യാത്രക്കാരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. മെയ് 25ന് മാത്രം 223 ട്രെയിനുകളാണ് സർവീസ് നടത്തിയത്. കുടിയേറ്റ തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയതിനെ തുടർന്നാണ് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിച്ചത്.