ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് ലണ്ടനിലെ നിയമ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. സിനിമ മേഖലയിലുള്ള സംഭാവനകളും സാമുഹ്യപ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ആദരം. വ്യാഴാഴ്ച 350ൽ പരം വിദ്യർഥികൾ പങ്കെടുത്ത ബിരുധധാരണ ചടങ്ങിൽ വച്ച് ഷാരൂഖ് ഖാൻ ബഹുമതി ഏറ്റുവാങ്ങി.
-
Global star for a reason.@iamsrk receives an Honorary Doctorate by the @UniversityofLaw for his philanthropy work pic.twitter.com/MVfGS8870I
— BombayTimes (@bombaytimes) April 4, 2019 " class="align-text-top noRightClick twitterSection" data="
">Global star for a reason.@iamsrk receives an Honorary Doctorate by the @UniversityofLaw for his philanthropy work pic.twitter.com/MVfGS8870I
— BombayTimes (@bombaytimes) April 4, 2019Global star for a reason.@iamsrk receives an Honorary Doctorate by the @UniversityofLaw for his philanthropy work pic.twitter.com/MVfGS8870I
— BombayTimes (@bombaytimes) April 4, 2019
നടനായും സിനിമാ നിർമ്മാതാവായും ടെലിവിഷൻ അവതാരകനായും മനുഷ്യസ്നേഹിയായും കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഷാരൂഖ് ഖാൻ പ്രേക്ഷക മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. പൾസ് പോളിയോ, എയ്ഡ്സ് കണ്‍ട്രോൾ ഓർഗനൈസേഷൻ ഉൾപ്പെടെ സർക്കാരിൻ്റെ നിരവധി പ്രചാരണ പരിപാടികള്‍ക്ക് അദ്ദേഹം പിന്തുണ നൽകിയിട്ടുണ്ട്. മേക്ക് എ വിഷ് പോലെയുള്ള നിരവധി ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
-
Honorary Doctorate Shah Rukh Khan giving his acceptance speech today at #ULawGrad. Congratulations once again @iamsrk, and keep up the amazing work that you're doing around the world 🏆🎓#SRK #UniversityofLawHonoursSRK #LiveProspectus #ULaw pic.twitter.com/78qGqKuPx3
— The University of Law (@UniversityofLaw) April 4, 2019 " class="align-text-top noRightClick twitterSection" data="
">Honorary Doctorate Shah Rukh Khan giving his acceptance speech today at #ULawGrad. Congratulations once again @iamsrk, and keep up the amazing work that you're doing around the world 🏆🎓#SRK #UniversityofLawHonoursSRK #LiveProspectus #ULaw pic.twitter.com/78qGqKuPx3
— The University of Law (@UniversityofLaw) April 4, 2019Honorary Doctorate Shah Rukh Khan giving his acceptance speech today at #ULawGrad. Congratulations once again @iamsrk, and keep up the amazing work that you're doing around the world 🏆🎓#SRK #UniversityofLawHonoursSRK #LiveProspectus #ULaw pic.twitter.com/78qGqKuPx3
— The University of Law (@UniversityofLaw) April 4, 2019
സ്നേഹവും സഹാനുഭൂതിയും നൽകേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി ഷാരൂഖ് പുരസ്കാരം സ്വീകരിച്ചതിന് ശേഷമുള്ള പ്രസംഗത്തിനിടെ പറഞ്ഞു. ''സമൂഹത്തിലെ ഒരു പ്രമുഖ വ്യക്തിയെന്ന എൻ്റെ ഖ്യാതി സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. സ്ത്രീ ശാക്തീകരണത്തിനുവേണ്ടിയും മാനുഷിക അവകാശങ്ങളുെട പുനരധിവാസത്തിനു വേണ്ടിയുമാണ് ഞാൻ സജീവമായി പ്രവർത്തിക്കുന്നത്'', അദ്ദേഹം വ്യക്തമാക്കി . ലോകത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലണ്ടനിലെ നിയമ സർവകലാശാലയിൽ നിന്ന് അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു.
ഈയടുത്ത് ഷാരൂഖിന് ഡോക്ടറേറ്റ് നൽകാനുള്ള ജാമിയ മില്ലിയ സർവകലാശാലയുടെ ശുപാർശ കേന്ദ്രം തള്ളിയിരുന്നു. സർവകാലാശാലയിലെ പൂർവ വിദ്യാർഥിയാണ് ഷാരൂഖ്. ബെഡ്പോര്‍ഷൈര്‍ സര്‍വകലാശാല, എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവര്‍ നേരത്തേ താരത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.