ETV Bharat / bharat

മാവോയിസ്‌റ്റുകള്‍ക്കെതിരെ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍ - anti maovist

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മാവോയിസ്റ്റ് പ്രശ്നബാധിത പ്രദേശങ്ങളിലെ പ്രതിനിധികളുടെ യോഗം   ചേര്‍ന്നു

author img

By

Published : Aug 26, 2019, 1:03 PM IST

ന്യൂഡല്‍ഹി: നക്‌സലുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. മാവോവാദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അന്തർ സംസ്ഥാന കൗൺസിൽ യോഗം ചേര്‍ന്നു. മാവോവാദി പ്രശ്‌നബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ മാവോവാദി വിരുദ്ധ യോഗമാണിത്. യോഗത്തില്‍നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നു.
മാവോവാദി പ്രശ്‌നബാധിതമായ പത്ത് സംസ്ഥാനങ്ങളില്‍ (ഛത്തിസ്‌ഗഡ്, ജാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്) മാവോവാദി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് യോഗം വിലയിരുത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2009-13 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്‌ത നക്‌സല്‍ ആക്രമണങ്ങളെക്കാള്‍ 43.4 ശതമാനം കുറവ് കേസുകളാണ് 2014-18 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എൽ‌ഡബ്ല്യുഇ (ലെഫ്‌റ്റ് വിങ് എക്‌സ്ട്രീമിസം) ബാധിത ജില്ലകൾക്കായി പ്രത്യേക കേന്ദ്ര സഹായത്തിന് പുറമേ 1,000 കോടി രൂപ വാർഷിക വിഹിതവും സര്‍ക്കാര്‍ നീക്കിവച്ചു. 2009-2018 കാലഘട്ടത്തിനുള്ളില്‍ 1400 നക്‌സലുകള്‍ കൊല്ലപ്പെട്ടെന്നും യോഗത്തില്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.