ലഖ്നൗ: ഫറൂഖ്ബാദില്‍ ബന്ദികളാക്കപ്പെട്ട കുട്ടികളെ രക്ഷിച്ച ഉത്തര്‍പ്രദേശ് പൊലീസിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. കുട്ടികളെ സുരക്ഷിതമായി രക്ഷിച്ച പൊലീസിനെ പ്രശംസിച്ച് കൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തനം ആസൂത്രണം ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും യു.പി പൊലീസിനുമാണ് പ്രശംസ.
-
उत्तर प्रदेश के फ़र्रूख़ाबाद में बंधक बनाये सभी बच्चों को पुलिस द्वारा अपनी कुशल रणनीति व योजना से सुरक्षित छुड़वाना प्रशंसनीय है। इसके लिए मुख्यमंत्री @myogiadityanath जी और उत्तर प्रदेश पुलिस को बधाई देता हूँ।
— Amit Shah (@AmitShah) January 31, 2020 " class="align-text-top noRightClick twitterSection" data="
">उत्तर प्रदेश के फ़र्रूख़ाबाद में बंधक बनाये सभी बच्चों को पुलिस द्वारा अपनी कुशल रणनीति व योजना से सुरक्षित छुड़वाना प्रशंसनीय है। इसके लिए मुख्यमंत्री @myogiadityanath जी और उत्तर प्रदेश पुलिस को बधाई देता हूँ।
— Amit Shah (@AmitShah) January 31, 2020उत्तर प्रदेश के फ़र्रूख़ाबाद में बंधक बनाये सभी बच्चों को पुलिस द्वारा अपनी कुशल रणनीति व योजना से सुरक्षित छुड़वाना प्रशंसनीय है। इसके लिए मुख्यमंत्री @myogiadityanath जी और उत्तर प्रदेश पुलिस को बधाई देता हूँ।
— Amit Shah (@AmitShah) January 31, 2020
ഗ്രാമവാസികളുടെ ക്രൂര ആക്രണത്തില്‍ ഇയാളുടെ ഭാര്യയും കൊല്ലപ്പെട്ടിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം. ബന്ദികളാക്കിയ ആള്‍ക്കും ഭാര്യക്കും നേരെ ആളുകല്‍ കല്ലും മര കഷണങ്ങളും എറിഞ്ഞതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം ബാക്കി കാര്യങ്ങള്‍ അറിയിക്കാമെന്നും പൊലീസ് പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ജന്മദിന പരിപാടിക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ 15 കുട്ടികളെയാണ് ബന്ദികളാക്കിയിരുന്നത്. പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും ബോംബിടുകയും ചെയ്ത പ്രതി ഏറെ നേരം ഭീകരന്തരീക്ഷം സൃഷ്ടിച്ചിരുന്നു.