ഡൽഹി: കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയം. താങ്ങുവിലയിൽ മാത്രം വിട്ടുവീഴ്ചയാകാം എന്നാണ് ചർച്ചയിൽ സർക്കാർ നിർദ്ദേശിച്ചത്. എന്നാൽ കർഷക സംഘടനകൾ ഈ നിർദ്ദേശവും തള്ളുകയായിരുന്നു. കാര്‍ഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ഓര്‍ഡിനൻസ് ഇറക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. അടുത്ത ചര്‍ച്ച ജനുവരി എട്ടിനാണ് നടക്കുന്നത്. അതേസമയം കര്‍ഷക സംഘടനകൾക്ക് ഉറപ്പുമായി റിലയന്‍സ് കമ്പനി രംഗത്തെത്തിയിരുന്നു. അദാനിയുടെയും റിലയന്‍സിന്‍റെയും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചുള്ള സമര പരിപാടികൾ കര്‍ഷകർ നടപ്പിലാക്കുന്നതിനിടെയാണിത്. എന്നാല്‍ റിലയന്‍സല്ല സര്‍ക്കാരാണ് ഉറപ്പ് തരേണ്ടതെന്ന് കര്‍ഷക സംഘടനകൾ പറഞ്ഞു.
കർഷക സമരം; എഴാംവട്ട ചർച്ചയും പരാജയം - seventh round discussion of farmers
താങ്ങുവിലയിൽ മാത്രം വിട്ടുവീഴ്ചയാകാം എന്ന സർക്കാർ നിർദേശം കർഷക സംഘടനകൾ തള്ളി