ETV Bharat / bharat

ഉത്തരാഖണ്ഡിൽ കൊവിഡ് 100 കടന്നു - Dehradun corona

നൈനിത്താളിൽ അഞ്ച് കേസുകളും പൗരി ഗാര്‍വാളിലും ഉധം സിങ്ങ് നഗറിലും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്‌തു.

Uttrakhand  COVID-19  Nainital  Pauri Garwhal  ഉത്തരാഖണ്ഡ്  നൈനിത്താൾ  പൗരി ഗാര്‍വാൾ  ഉധം സിംഗ് നഗർ  കൊറോണ ലോക്ക് ഡൗൺ  Dehradun corona
ഉത്തരാഖണ്ഡിൽ കൊവിഡ്
author img

By

Published : May 20, 2020, 7:43 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 111 ആയി. നൈനിത്താളിൽ അഞ്ച് കേസുകളും പൗരി ഗാര്‍വാളിലും ഉധം സിങ്ങ് നഗറിലും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം, ഇതുവരെ പരിശോധന നടത്തിയ 12,353 സാമ്പിളുകിൽ 12,244 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 1,01,139 ആയി വർധിച്ചു. ഇതിൽ 39,174 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 134 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. 3,163 ആണ് ഇന്ത്യയിലെ കൊവിഡ് മരണസംഖ്യ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.