ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലോക് നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, രണ്ട് ജീവനക്കാര്‍ എന്നിവര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.
കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്കു പ്രകാരം 24 മണിക്കൂറിനിടെ രാജ്യത്ത് 7964 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,73,763 ആയി. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 62,228 പേര്‍ക്കാണ് മഹാരാഷ്‌ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും ഡല്‍ഹിയിലും ഗുജറാത്തിലും കൊവിഡ് കേസുകള്‍ വ്യാപകമാവുകയാണ്.