പനജി: രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ചൂണ്ടിക്കാട്ടി ഉത്തര ഗോവ ജില്ലാ ഭരണകൂടം രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നോർത്ത് ഗോവ ജില്ലാ മജിസ്‌ട്രേറ്റ് ആർ. മേനകയാണ് കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് 144 പുറപ്പെടുവിച്ചത്. അതേസമയം വിവേചന രഹിതമായി 144 പ്രഖ്യാപിച്ചതിന് മന്ത്രി പ്രമോദ് സാവന്ത് പ്രതിപക്ഷ വിമര്‍ശനം നേരിട്ടിരുന്നു. രാമജന്‍മഭൂമി ക്ഷേത്രം പണിയുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവിനോടനുബന്ധിച്ച് ഇവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചത് ഒരു മാസത്തിലധികം തുടര്‍ന്നിരുന്നു.